Wednesday, December 27, 2006

അദ്ധ്യായം ഒന്ന് - മഹര്‍

ഒരുപാട് കാത്തിരിപ്പിനും നെടുവീര്‍പ്പുകള്‍ക്കും ശേഷം ഒരിക്കല്‍ കൂടി മാത്രം ഈ ഓര്‍മ്മകളെ താലോലിക്കട്ടേ.
അവയെ ഞാനിവിടെ ഉപേക്ഷിക്കുകയാണ്. എനിക്കെന്നെ തിരികെ വേണം.
കൂട്ടിച്ചേര്‍ത്ത ഇഴകളെ നീ വേര്‍പ്പിരിച്ചപ്പോള്‍ ഞാനെന്ടെ കണ്ണീരെന്ന തപസ്സിനാല്‍ ഒട്ടിച്ചു നോക്കി.
ഇല്ല മിയാ, ഇനി നീ വരില്ല, അതുകൊണ്ട്ഞാന്‍ പോകുകയാണ്, എന്നിലേയ്ക്ക്. എന്ടെ കണ്ണീര്‍ വറ്റിത്തീര്‍ന്നു.

മാട്രിമോണിയല്‍ ഡോട്ട് കോമില്‍ തമാശ കളിച്ചതായിരുന്നു, ഞാനന്ന്.
എങ്ങിനെയിരിക്കുമൊന്ന് പ്രൊഫൈലിട്ടാല്‍.അങ്ങിനെ പ്രൊഫൈലിട്ടു.
അന്നൊരു മെയ് പതിനാറാം തീയതിയായിരുന്നു.
കൂട്ടുകാരിയെ ഇന്റര്‍നെറ്റ് പഠിപ്പിക്കാന്‍ വന്നതായിരുന്നു കഫേയില്‍. കഫേയിലെ കൂട്ടുകാര്‍ കാണിച്ചുതന്ന പുതിയ സൈറ്റായിരുന്നു മാട്രിമോണിയല്‍ ഡോട്ട് കോം.
"ചേച്ചീ, ഒന്നു പരീക്ഷിച്ചാലോ. കിട്ടിയാലൊരു കല്യാണം കൂടാ‍മല്ലോ". അവര്‍ തമാശിച്ചു. അങ്ങിനെ ഞാന്‍ പ്രൊഫൈലിട്ടു. അതായിരുന്നു, നമ്മുടെ ബന്ധത്തിന്ടെ തുടക്കം.
പിറ്റേന്ന് മെയില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു മറുപടി. ഒരേ ഒരു മറുപടി.
"I am very much interested in your profile. Please check mine."

ചെറുപ്പത്തിലേ ഒരു സങ്കല്പമുണ്ടായിരുന്നു. ഒരുപാട് പ്രായവ്യത്യാസമുള്ള ആളെ കല്യാണം കഴിച്ചാല്‍ ഒരുപാട് സ്നേഹം കിട്ടുമെന്ന്.
വാപ്പിച്ചി കാണാതെ പാഠപുസ്തകത്തിലൊളിപ്പിച്ച് വച്ച് വായിച്ച മിത്സ് & ബൂണ്‍സിന്ടെ സ്വാധീനമാണോ ആവോ.
എന്തായാലും പ്രൊഫൈലില്‍ പതിനഞ്ച് വയസ് പ്രായവ്യത്യാസം വേണമെന്ന് കാണിച്ചിരുന്നു.
അങ്ങിനെ കദീര്‍ എന്ടെ കാഴ്ചപ്പാടിലെ ഉത്തമ വരനായിരുന്നു.
ഞാനെഴുതി" I am also interested in your profile".

പിന്നെ മെയിലുകളുടെ പ്രവാഹമായി. പിറ്റേ ദിവസം അഞ്ചു മെയില്‍ നീ അയച്ചു.
കൂടെ ഫോട്ടോയും.എന്ടെ ഫോട്ടോ അയയ്ക്കാന്‍ ഒരു റിക്വസ്റ്റും.
ഞാന്‍ ഫോട്ടോ എടുത്തയച്ചു. പരസ്പരം ഇഷ്ടപ്പെട്ടു.
വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല.
മുപ്പത് വയസ്സു വരെ കല്യാണമേ കഴിക്കില്ലെന്ന്പ്രതിഞ്ജ ചെയ്തവള്‍ ആരെയെങ്കിലുമൊന്ന് കെട്ടാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍.
ഒന്നുമില്ലെങ്കിലും സ്വന്തം ജാതിയുമാണല്ലോ, അവര്‍ കരുതി.
ഞാന്‍ പ്രതിഞ്ജ ചെയ്ത പോലെ സ്ത്രീധനം വേണ്ട.
പകരം മഹറായി സ്തീധനം ഇങ്ങോട്ട് തരണമത്രേ അവര്‍ അറബികളായതിനാല്‍.
“എത്ര ലക്ഷം വേണം മഹര്‍.”?
“എനിക്കൊന്നും വേണ്ട, ഞാന്‍ പൊരുത്തപ്പെട്ടോളാം”. ഞാന്‍ മറുപടി എഴുതി.
"അതിന് ഞാനൊരു ഫക്കീറല്ല. സെക്യൂരിറ്റിയായി കൂട്ടിക്കോളൂ. "

"I will give you land or building wherever you want".
"എനിക്കൊന്നും വേണ്ട. I just need your love."
"yes baby, that will be there, i will love you too much."

അവസാനം ഒരു ലക്ഷം ക്യാഷായും ഒരു ലക്ഷം ചെക്കായും ഒരു ലക്ഷം സ്വര്‍ണ്ണമായും മഹറുറപ്പിച്ചു. ജമാ‍അത്തില്‍ ഇത്രയും മഹര്‍ പെണ്ണില്‍ നിന്ന് വാങ്ങാതെ കൊടുക്കുന്നത് ആദ്യമായിരുന്നുവത്രേ.പണ്ട് വാപ്പിച്ചി പറയുമായിരുന്ന പോലെ ഒരു ലക്ഷം ഒറ്റ നോട്ട് ഒറ്റ മണിക്കൂറില്‍ വിരലുകള്‍ കൊണ്ടെണ്ണികിട്ടിയില്ലെന്ന് മാത്രം.

രണ്ട് ദിവസത്തിനുള്ളില്‍ നമ്മളടുത്തു. എല്ലാം പങ്കുവെച്ചു. കൂട്ടത്തില്‍ എന്ടെ ഭ്രാന്തും.
പ്രീഡിഗ്രിക്ക് ടീച്ചര്‍ മാര്‍ക്ക് കുറച്ചപ്പോള്‍ അല്‍ അമീന്‍ കോളേജ് തന്ന സമ്പാദ്യം.നിനക്കത് പ്രോബ്ലമായിരുന്നില്ല, ഞാന്‍ നിന്ടെ വട്ടിനേയും accept ചെയ്തോളാം. പകരം യോഗ പഠിക്കണം.
യോഗ എന്ടെ ജീവനാണ്. എന്ടെ ജീവിതമാണ്.നീ അത് പഠിക്കണം. ഞാന്‍ സമ്മതിച്ചു. ഒരാഴ്ചയ്ക്കകം ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.

ഞാന്‍ ഇടക്കൊച്ചിയില്‍ സുധീര്‍ മാഷിന്ടെ അടുക്കല്‍ യോഗ പഠിക്കാന്‍ ചേര്‍ന്നു.
ആലുവയില്‍ നിന്നും നാല്പത്തിയഞ്ച് മിനിറ്റ് യോഗ പഠിക്കാന്‍ ആറ് മണിക്കൂര്‍ യാത്ര ചെയ്യണമായിരുന്നു എനിക്ക്.
അതായിരുന്നു നിന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചതും.
കാണാതെ പോലും കല്യാണം കഴിക്കാതെ പോലും ഞാന്‍ അനുസരിച്ചത്.
ഈ ലോകത്തിലെ എല്ലാ ഭര്‍ത്താക്കന്മാ‍ര്‍ക്കുമിഷ്ഠം അനുസരിക്കുന്ന ഭാര്യമാരെയാണ്. അവന്‍ പ്രായത്തില്‍ ഇളയതായാല്‍ പോലും.അല്ലാ‍ഹുവിനുമിഷ്ഠം അനുസരിക്കുന്ന അടിമയെയാണ്.
അതുകൊണ്ടാവാം അല്ലാഹു പറഞ്ഞത് “ ഞാന്‍ ഈ ലോകത്ത് ഏതെങ്കിലും മനുഷ്യന് മുമ്പില്‍നമസ്കരിക്കാന്‍ മനുഷ്യനോട് കല്പിക്കുമായിരുന്നുവെങ്കില്‍, അത് ഭര്‍ത്താവിന് മുമ്പില്‍ ഭാര്യയോടാകുമായിരുന്നു.”അതുകൊണ്ടാവാം ഏതൊരു സ്ത്രീയുടേയും കാണപ്പെട്ട ദൈവം ഭര്‍ത്താവായത്
.

11 Comments:

Blogger അഡ്വ.സക്കീന said...

മാട്രിമോണിയല്‍ ഡോട്ട് കോമില്‍ തമാശ കളിച്ചതായിരുന്നു, ഞാനന്ന്.
എങ്ങിനെയിരിക്കുമൊന്ന് പ്രൊഫൈലിട്ടാല്‍.അങ്ങിനെ പ്രൊഫൈലിട്ടു.
അന്നൊരു മെയ് പതിനാറാം തീയതിയായിരുന്നു.
കൂട്ടുകാരിയെ ഇന്റര്‍നെറ്റ് പഠിപ്പിക്കാന്‍ വന്നതായിരുന്നു കഫേയില്‍. കഫേയിലെ കൂട്ടുകാര്‍ കാണിച്ചുതന്ന പുതിയ സൈറ്റായിരുന്നു മാട്രിമോണിയല്‍ ഡോട്ട് കോം.
"ചേച്ചീ, ഒന്നു പരീക്ഷിച്ചാലോ. കിട്ടിയാലൊരു കല്യാണം കൂടാ‍മല്ലോ". അവര്‍ തമാശിച്ചു. അങ്ങിനെ ഞാന്‍ പ്രൊഫൈലിട്ടു. അതായിരുന്നു, നമ്മുടെ ബന്ധത്തിന്ടെ തുടക്കം.
പിറ്റേന്ന് മെയില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു മറുപടി. ഒരേ ഒരു മറുപടി.
"I am very much interested in your profile. Please check mine."

ചെറുപ്പത്തിലേ ഒരു സങ്കല്പമുണ്ടായിരുന്നു. ഒരുപാട് പ്രായവ്യത്യാസമുള്ള ആളെ കല്യാണം കഴിച്ചാല്‍ ഒരുപാട് സ്നേഹം കിട്ടുമെന്ന്.
വാപ്പിച്ചി കാണാതെ പാഠപുസ്തകത്തിലൊളിപ്പിച്ച് വച്ച് വായിച്ച മിത്സ് & ബൂണ്‍സിന്ടെ സ്വാധീനമാണോ ആവോ.
എന്തായാലും പ്രൊഫൈലില്‍ പതിനഞ്ച് വയസ് പ്രായവ്യത്യാസം വേണമെന്ന് കാണിച്ചിരുന്നു.
അങ്ങിനെ കദീര്‍ എന്ടെ കാഴ്ചപ്പാടിലെ ഉത്തമ വരനായിരുന്നു.
ഞാനെഴുതി" I am also interested in your profile".

2:35 AM  
Blogger രാജു ഇരിങ്ങല്‍ said...

താങ്കള്‍ പറഞ്ഞതുപോലെ താങ്കള്‍ക്ക് ഇനിയും കരഞ്ഞു തീര്‍ക്കാന്‍ കണ്ണുനീരില്ല. താങ്കള്‍ക്ക് താങ്കളെ വേണം. ബൂലോകര്‍ക്കു വേണ്ടിയൊ സ്വയം ഒരു ഒഴിപ്പിക്കലിനു വേണ്ടിയൊ താങ്കള്‍ എഴുതൂ. എങ്കില്‍ താങ്കള്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍.
എഴുതി കഴിയുമ്പോള്‍ ആശ്വാസത്തിന്‍റെ ഒരു കാറ്റ്, തെളിനീരുറവ താങ്കളെ തേടിയെത്തു. പടച്ചോന്‍ എല്ലാം കാണുന്നുണ്ടല്ലൊ.

ഒരു പാട് കുസൃതികള്‍ മാട്രിമോണിയല്‍ പരസ്യങ്ങളില്‍ പലരും ഒപ്പിക്കുന്നുണ്ട്. ഒപ്പം ചതിക്കുഴികളും. പുതിയപലര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് സക്കീന വക്കീലിന്‍റെ ഈ കുറിപ്പ്.

2:50 AM  
Blogger കുറുമാന്‍ said...

സക്കീനാ, ആത്മകഥ എഴുതി തുടങ്ങി അല്ലെ?

എഴുതൂ, അങ്ങനേയെങ്കിലും മനസ്സിലുള്ള ഭാരം ഒഴിയുമെങ്കില്‍ എഴുതുന്നതാണു നല്ലത്. മൂടികെട്ടിയ ആകാശം തെളിയുന്നത് പെയ്തൊഴിയുമ്പോഴാണല്ലോ.

പെയ്തൊഴിയട്ടെ എല്ലാ ഭാരവും എങ്കിലേ മനസ്സിന്നു ലാഘവത്വം വരൂ. (ഇവനാരാടാ ഉപദേശിയോ?)

3:20 AM  
Blogger ദില്‍ബാസുരന്‍ said...

വായിച്ചു

4:04 AM  
Blogger പുഞ്ചിരി said...

ശരിയാ കുറുമാ... ആകാശം പെയ്തോഴിഞ്ഞ് തിളക്കമുള്ള പ്രഭാതങ്ങള്‍ക്ക് വഴി തുറക്കട്ടെ...

6:10 AM  
Anonymous Anonymous said...

വായിക്കുന്നു,
qw_er_ty

7:53 PM  
Anonymous Anonymous said...

The nature and intimacy of the husband-wife relationship

"And among His signs is this, that He created for you mates from among yourselves, that you may dwell in tranquility with them, and He has put love and mercy between your hearts. Verily in that are signs for those who reflect." (Qur'an)

In the Qur'an, the marriage relationship is described as one with "tranquility," "love" and "mercy." Elsewhere in the Qur'an, husband and wife are described as "garments" for each other (2:187). Garments offer protection, comfort, modesty, and warmth. Above all, the Qur'an describes that the best garment is the "garment of God-consciousness" (7:26).

Muslims view marriage as the foundation of society and family life. In a practical aspect, Islamic marriage is thus structured through legally-enforceable rights and duties of both parties. In an atmosphere of love and respect, these rights and duties provide a framework for the balance of family life and the fulfillment of both partners.

While these are the Islamic ideals, we all need help achieving them sometimes. See these online articles for further ideas and support for your marriage.

3:06 AM  
Blogger ഏറനാടന്‍ said...

സക്കീനാ ജീവചരിത്രം വായിച്ചപ്പോള്‍ ഏതോ മറഞ്ഞുപോയ വിസ്മരിച്ചകന്ന ഓര്‍മ്മകളെന്നില്‍ വീണ്ടും ആഗതമായി. എല്ലാം ജിവിതത്തിലെ ഓരോരോ ദുരന്തമാം കളികളല്ലാതെ വേറെയെന്ത്‌!

4:14 AM  
Anonymous Anonymous said...

the list movie http://moviestrawberry.com/films/film_are_you_afraid_of_the_dark/ adult fantasy movie [url=http://moviestrawberry.com/films/film_bye_bye_love/]bye bye love[/url]
nude celebrity movie clips http://moviestrawberry.com/films/film_brass_target/ mesoamerica history movie [url=http://moviestrawberry.com/films/film_witness_for_the_prosecution/]shooter movie dog breed[/url]
yahoo movie showtimes http://moviestrawberry.com/films/film_confessions_of_a_window_cleaner/ ned kelly movie with orlando bloom [url=http://moviestrawberry.com/films/film_congo/]congo[/url]
wedding singer movie song lyrics http://moviestrawberry.com/films/film_killing_me_softly_2002/ movie soundtracks [url=http://moviestrawberry.com/films/film_analyze_that/]free movie dog sex knotting[/url]
falling star movie http://moviestrawberry.com/films/film_shiloh/ movie maker vista dvr [url=http://moviestrawberry.com/films/film_rita_rudner_live_from_las_vegas/]rita rudner live from las vegas[/url]
epic movie http://moviestrawberry.com/films/film_whirlwind/ fork union drive in movie theater [url=http://moviestrawberry.com/films/film_subconscious_cruelty/]black angel free movie viewing[/url]

12:14 PM  
Anonymous Anonymous said...

minnesota pharmacy technician registration renewal http://dopox.eu/zyrtec/zyrtec-and-benadryl chinese pharmacy [url=http://dopox.eu/tribulus/tribulus-jamaican-fever-plant]tribulus jamaican fever plant[/url]
salibas pharmacy in phoenix http://dopox.eu/angina/chest-pains-due-to-angina transgender pharmacy [url=http://dopox.eu/zyprexa]savon pharmacy[/url]
pharmacy directory http://dopox.eu/antidiabetic/antidiabetic-plants community pharmacy 866 215 5633 [url=http://dopox.eu/cholesterol]cholesterol[/url]
florida store pharmacy tampa florida http://dopox.eu/zovirax/zovirax-actress geneva wood pharmacy [url=http://dopox.eu/celexa/celexa-headaches]citalopram london united kingdom pharmacy[/url]
springfield va pharmacy http://dopox.eu/anacin/anacin-calender tom thumb pharmacy justin road [url=http://dopox.eu/antabuse/side-effects-of-antabuse]side effects of antabuse[/url]
pharmacy sid http://dopox.eu/amoxicillin/amoxicillin-diaper-rash education making pharmacy technicians better employees [url=http://dopox.eu/zyrtec/zyrtec-and-benadryl]pharmacy online message boards new levitra[/url]

7:43 PM  
Blogger lekshmi. lachu said...

oru lekhanam ezhuthuvaan vendi nettil search cheyithappo evide ethi pettu.nannaayi ezhuthi..eniyum varaam..eniyum ezhuthoo..manassile bhaaram angine pokatte..aashamsakal.

9:19 AM  

Post a Comment

<< Home